മാഡ്രിഡ് : ലോകത്താദ്യമായി ഒരു ഉഷ്ണ തരംഗത്തിന് പേര് നൽകിയിരിക്കുകയാണ് സ്പാനിഷ് നഗരമായ സെവിൽ. സാധാരണ ചുഴലിക്കാറ്റിന് പേരിടുന്ന മാതൃകയിലാണ് ഇപ്പോൾ ഉഷ്ണതരംഗത്തിനും പേരിട്ടിരിക്കുന്നത്. പകൽ സമയം 43 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തുന്ന ഇപ്പോഴത്തെ ഉഷ്ണതരംഗത്തിന് ' സോയീ" എന്ന പേരാണ് നൽകിയിരിക്കുന്നത്. സെവിൽ നഗരം ഇത്തവണ നേരിടുന്ന നാലാമത്തെ ഉഷ്ണ തരംഗമാണ് സോയീ.
ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകാനാണ് ഉഷ്ണതരംഗത്തിന് പേര് നൽകാൻ തീരുമാനിച്ചതെന്ന് അധികൃതർ പറയുന്നു. യാഗോ, സീനിയ, വെൻസെസ്ലാവോ, വേഗ എന്നിങ്ങനെയുള്ള പേരുകളാകും ഇനി വരാൻ പോകുന്ന തീവ്ര ഉഷ്ണ തരംഗങ്ങൾക്ക് നൽകുക. നിലവിൽ ഏറ്റവും കൂടുതൽ ചൂട് നേരിടുന്ന യൂറോപ്യൻ രാജ്യമാണ് സ്പെയിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |