വെമ്പായം: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവത്തൂർ സ്വദേശി വിഗ്രഹം മണിയൻ എന്ന മണിയൻ (65), നെടുമങ്ങാട് സ്വദേശി വില്യംസ് (58) എന്നിവരെയാണ് മോഷണശ്രമത്തിനിടെ വട്ടപ്പാറ പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി ഒന്നോടെ പൂവത്തൂർ തുമ്പോട് ക്ഷേത്രത്തിലെ മോഷണ ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. കഴുനാട് ഇണ്ടളയപ്പൻ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് മണിയൻ. കൂടാതെ മറ്റു പലകേസിലും ഇയാൾ പ്രതിയാണ്. അടുത്തിടെയാണ് ഇയാൾ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. വട്ടപ്പാറ സി.ഐ ഗിരിലാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.സി.പി.ഒ ബിനുകുമാർ, ഹോം ഗാർഡ് രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |