കല്യാശ്ശേരി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്നി ശാരദയെ സന്ദർശിച്ച് നടൻ സുരേഷ് ഗോപി. നായനാരുടെ കല്യാശ്ശേരിയിലെ വീട്ടിലാണ് താരം എത്തിയത്. ശാരദ ടീച്ചർക്കൊപ്പം ഇ കെ നായനാരുടെ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന ഫോട്ടോകൾ സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
'രാഷ്ട്രീയത്തിനപ്പുറം', 'ഇതൊക്കെ കൊണ്ടാണ് ഈ മനുഷ്യനെ ഹൃദയത്തിൽ ഇരിപ്പിടം നൽകി നമ്മൾ സ്നേഹിക്കുന്നത്. എത്ര എഴുതിയാലും തീരാത്ത, എത്ര പറഞ്ഞാലും ഒടുങ്ങാത്ത, എത്ര സ്നേഹിച്ചാലും മടുക്കാത്ത ഒരു മനുഷ്യൻ. മലയാളത്തിന്റെ മഹാപുണ്യമായ രാഷ്ട്രീയ നേതാവ്.', 'താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും ഈ പ്രത്യേകത തന്നെ. രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കാൻ താങ്കൾക്ക് സാധിക്കുന്നു'- എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'പാപ്പൻ' നാളെയാണ് തീയേറ്ററുകളിലെത്തുന്നത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ഗോകുൽ സുരേഷ്, നൈല ഉഷ, ആശ ശരത് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |