SignIn
Kerala Kaumudi Online
Thursday, 25 April 2024 6.24 PM IST

കസേരയിൽ സുഖമായിരുന്ന് വിശ്രമിച്ച് അദ്ധ്യാപിക, മസാജ് ചെയ്ത് കുട്ടി; വീഡിയോ വൈറലായതിന് പിന്നാലെ നടപടി

urmila-singh

ലക്‌നൗ: പ്രൈമറി സ്കൂൾ വിദ്യാർത്ഥിയെകൊണ്ട് ക്ളാസ് റൂമിൽ മസാജ് ചെയ്യിച്ച അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഹർദോയിൽ പോക്കാരി സർക്കാർ പ്രൈമറി സ്കൂളിൽ ഈ ആഴ്ച ആദ്യമാണ് സംഭവം നടന്നത്. അദ്ധ്യാപിക ആൺകുട്ടിയെകൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

അദ്ധ്യാപിക കസേരയിൽ ഇരുന്ന് വിശ്രമിക്കുകയും കുട്ടി അടുത്ത് നിന്ന് കയ്യിൽ മസാജ് ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്. മറ്റ് കുട്ടികൾ ക്ളാസിൽ വെറുതേ നടക്കുന്നതും അദ്ധ്യാപിക അവരോട് ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ആരാണ് വീഡിയോ പകർത്തിയതെന്ന് വ്യക്തമല്ല.

പോക്കാരി പ്രൈമറി സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി പ്രവർത്തിക്കുന്ന ഊർമിള സിംഗ് എന്ന അദ്ധ്യാപികയാണ് ദൃശ്യങ്ങളിൽ ഉള്ളത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട റിപ്പോർട്ട് നൽകാൻ ബേസിക് ശിക്ഷ അധികാരി (ബിഎസ്എ) വി പി സിംഗ് ബ്ളോക്ക് എജ്യൂക്കേഷൻ ഓഫീസറോട് ആവശ്യപ്പെട്ടു. ഇതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, URMILA SINGH, TEACHER, MASSAGE, STUDENT, VIRAL, VIDEO, SUSPENSION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.