കൊച്ചി: കേരള മർച്ചൻസ് ചേംബർ ഒഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന ഇരുപതാമത് അഖിലേന്ത്യാ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും. രാവിലെ 9 30ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഇ.ഒ. നാഗരാജു ഉദ്ഘാടനം ചെയ്യും. കേരളത്തിലെയും പുറത്തു നിന്നുമുള്ള മികച്ച 40 ടീമുകൾ പങ്കെടുക്കും. ഞായറാഴ്ച വരെ നീളുന്ന രാപ്പകൽ മത്സരങ്ങളിൽ കളിക്കാർക്കും കാണികൾക്കും സമ്മാനങ്ങളും ലഭിക്കും. 400ലധികം യുവതാരങ്ങൾ മത്സരിക്കും. മികച്ച ടീം, പ്രോമസിംഗ് ടീം, കളർ ഫുൾ ജേഴ്സി അണിഞ്ഞ ടീം, പ്ലെയർ ഒഫ് ദി ടൂർണമെന്റ്, എമർജിംഗ് പ്ലെയർ, ബാറ്റ്സ്മാൻ, ബൗളർ തുടങ്ങിയ സമ്മാനങ്ങളും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |