SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.40 PM IST

വി ഗാര്‍ഡ് വരുമാന വര്‍ദ്ധന 80 ശതമാനം

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമാതാക്കളായ വിഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 202223 സാമ്പത്തിക വർഷം ആദ്യ പാദം 1018.29 കോടി രൂപ സംയോജിത പ്രവർത്തന വരുമാനം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിലെ 565.18 കോടി രൂപയിൽ നിന്നും 80 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. 2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ 53.37 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുൻവർഷത്തെ 25.54 കോടി രൂപയിൽ നിന്നും 109 ശതമാനമാണ് വർദ്ധന.

എല്ലാ വിഭാഗങ്ങളിലും കരുത്തുറ്റ വളർച്ചയുണ്ടെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

ജൂണിൽ കോപ്പർ വിലയിലുണ്ടായ ഗണ്യമായ ഇടിവ് വയറുകളുടെ മാർജിനുകളെ ബാധിച്ചു. ഇതിന്റെ ആഘാതം രണ്ടാം പാദത്തിലേക്കും വ്യാപിച്ചേക്കാം. മറ്റു പ്രധാന ചരക്കുകളുടെ ചെലവുകൾ ദീർഘകാല ശരാശരിയേക്കാൾ ഉയർന്നു തന്നെ നിൽക്കുകയാണെങ്കിലും ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് കുറഞ്ഞിട്ടുണ്ട്. ഉത്പന്നങ്ങളുടെ വില വർദ്ധന ഒഴിവാക്കാൻ ഇതു സഹായിച്ചു. അടുത്ത ഒന്നോ രണ്ടോ പാദങ്ങൾക്കുള്ളിൽ മൊത്ത മാർജിൻ സാധാരണ നില വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.