ചേർത്തല:കൊക്കോതമംഗലം കുന്നത്ത് ശ്രീരാമ ഹനുമൽ ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് 13ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെ ക്ഷേത്രം ഓഡിറ്റോറിയത്തിൽ രാമായണ പ്രശ്നോത്തരി മത്സരം നടക്കും. ജൂനിയർ (അഞ്ചുമുതൽ ഏഴുവരെ ക്ലാസുകൾ), സീനിയർ (എട്ടുമുതൽ പ്ലസ്ടു വരെ) വിഭാഗങ്ങളിലാണ് മത്സരം.ആദ്യം രജിസ്റ്റർചെയ്യുന്ന 100പേർക്ക് പങ്കെടുക്കാം. ജൂനിയറിന് 3001,2001,1001 എന്നിങ്ങനെയും സീനിയറിന് 5001,3001,2001 രൂപയുമാണ് ആദ്യമൂന്ന് സ്ഥാനക്കാർക്ക് സമ്മാനം. എല്ലാവർക്കും പ്രോത്സാഹന സമ്മാനമുണ്ടാകും. പ്രസിഡന്റ് ജി.ശശിധരപണിക്കർ,സെക്രട്ടറി എം.ആർ.അനിരുദ്ധൻ,സംഘാടകസമിതി കൺവീനർ സി.ആർ.സുധീഷ്കുമാർ,ബി.അംബികാദേവി,എൻ.കെ.രാജൻ,എ.വി.സിനി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 31ന് മുമ്പ് രജിസ്റ്റർ ചെയ്യണം.ഫോൺ : 9037740021,8891137210.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |