കൊല്ലങ്കോട്: വട്ടേക്കാട് ഗവ. യു.പി സ്കൂളിന്റെ തനത് പ്രവർത്തനങ്ങളും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുള്ള വിഭവ സമ്പുഷ്ടമായ അക്കാഡമിക് കലണ്ടറിന്റെ പ്രകാശനവും എ.പി.ജെ.അബ്ദുൾകലാം ദിനാചരണവും കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ കലാമിന്റെ ഓർമ്മദിനം ഒരുമണിക്കൂർ അധികം ജോലി ചെയ്താണ് ആചരിച്ചത്. വിദ്യാകിരണം ജില്ലാ കോ-ഓർഡനേറ്റർ ടി.ജയപ്രകാശ്, എലവഞ്ചേരി പഞ്ചായത്ത് കെ.മണികണ്ഠൻ, കെ.ശിവദാസൻ, വി.രവീന്ദ്രൻ, എം.ചന്ദ്രൻ, എ.സുനിൽ കുമാർ, പി.വി.ജയലളിത, എ.അംബുജാക്ഷി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |