SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.39 PM IST

വീണ്ടും ദി​ശ​തെ​റ്റി​ച്ച് ​സ്വ​കാ​ര്യ​ബ​സു​കൾ

bus

വടക്കഞ്ചേരി: തങ്കം ജംഗ്ഷനിൽ അപകടം സംഭവിച്ചിട്ടും വീണ്ടും സ്വകാര്യ ബസുകൾ ദിശ തെറ്റി ഓടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ ബസ് ദിശതെറ്റിച്ച് സർവീസ് റോഡിലേക്ക് കടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വേളാമ്പുഴ ആലാംപരുത ബൈജു (40) തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകൾ സ്റ്റാൻഡിൽ കയറിയശേഷം തിരിച്ച് തങ്കം ജംഗ്ഷനിലെത്തുമ്പോൾ ഇടത് ട്രാക്കിലൂടെ കടന്നാണ് പോകേണ്ടതെങ്കിലും വലതുട്രാക്കിലൂടെ കടന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. റോയൽ ജംഗ്ഷൻ ഭാഗത്തുനിന്ന് സർവീസ് റോഡുവഴി വരുന്ന വാഹനങ്ങൾക്ക് വടക്കഞ്ചേരി ടൗണിലേക്ക് തിരിയാൻവേണ്ടി ഉള്ളതാണ് ഈ ട്രാക്ക്. തിരിയുന്നഭാഗത്ത് കെട്ടിടം ഉള്ളതിനാൽ പെട്ടെന്ന് വാഹനം ശ്രദ്ധയിൽപ്പെടുകയില്ല. അപകടങ്ങൾ ആവർത്തിക്കും മുമ്പ് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

നടപടി സ്വീകരിക്കും

തങ്കം ജംഗ്ഷനിൽ പരിശോധന നടത്തും. ദിശതെറ്റിച്ച് ഓടുന്ന സ്വകാര്യ ബസുകൾക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കും.

കെ.വി.സുധീഷ്‌കുമാർ, വടക്കഞ്ചേരി എസ്.ഐ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, BUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.