തിരുവല്ല : സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന രണ്ട് യുവാക്കൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. ഇവരിൽ നിന്ന് അരക്കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിരുവല്ല കോട്ടാലി ആറ്റുചിറയിൽ വീട്ടിൽ സ്വർണപ്പൻ എന്ന് വിളിക്കുന്ന രതീഷ് (38), കവിയൂർ മത്തിമല പള്ളിപ്പറമ്പിൽ വീട്ടിൽ ജോമോൻ എന്ന് വിളിക്കുന്ന ജോഷി (39) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്ത് നിന്ന് 250 ഗ്രാം കഞ്ചാവുമായി രതീഷാണ് ആദ്യം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. രതീഷിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാൽ കിലോഗ്രാം കഞ്ചാവുമായി കവിയൂർ സ്വദേശിയായ ജോഷിയെ സംഘം പിടികൂടിയത്. പിടിയിലായ ഇരുവരും കഞ്ചാവ് മാഫിയയുടെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തിരുവല്ല പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |