SignIn
Kerala Kaumudi Online
Thursday, 25 April 2024 12.35 PM IST

ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ 'വരവിളി'

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടന ഗ്രാമവും തെയ്യം കലാ അക്കാഡമിയും ചേർന്ന് 'വരവിളി' എന്ന പേരിൽ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടി ഇന്ന് രാവിലെ 11.30ന് അടൂർ ഗോപാലകൃഷ്ണനും സാംസ്കാരിക സമ്മേളനം വൈകിട്ട് 7ന് മന്ത്രി പി.എം.മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്യും.പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ആഗസ്റ്റ് ഒന്നിന് സമാപിക്കും. 'വരവിളി'യുടെ ഭാഗമായി 31ന് രാവിലെ 10ന് നാലു മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കും.താത്പര്യമുള്ളവർ 0471-2364771, 9496653573 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.31ന് രാവിലെ 9ന് നടന ഗ്രാമത്തിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ ആരംഭിക്കും.ആഗസ്റ്റ് ഒന്നിനു നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണി രാജു തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.