SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.34 AM IST

നൈപുണ്യ പരിചയ മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

1

തൃശൂർ: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപിന്റെ (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) ആഭിമുഖ്യത്തിൽ നടത്തുന്ന കെ സ്‌കിൽ കാമ്പയിന്റെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നൈപുണ്യപരിചയ മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഇരിങ്ങാലക്കുടയിൽ നടക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.
ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, അദ്ധ്യാപക പൊതുസമൂഹം എന്നിവയുടെ സഹകരണത്തോടെയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മേള ഒരുക്കുന്നത്.

നൈപുണ്യ സ്റ്റാളുകൾ

ഐ.ടി, മീഡിയ ആൻഡ് എന്റർടെയിൻമെന്റ്, ഇലക്ട്രോണിക്‌സ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾ, ബാങ്കിംഗ് ആൻഡ് ഫിനാൻസ്, സ്‌പോർട്സ് (ഫിറ്റ്‌നസ് ട്രെയിനർ), മാനേജ്‌മെന്റ്, ഹെൽത്ത് കെയർ, പവർ ആൻഡ് എനർജി, പരിസ്ഥിതി, കൃഷി, റബ്ബർ, ലോജിസ്റ്റിക്ക്‌സ്, വിദേശ ഭാഷാ പഠനം എന്നീ മേഖലകളിലെ പരിശീലന പങ്കാളികളെ ഉൾപ്പെടുത്തി മുകളിൽ സൂചിപ്പിച്ച വിവിധ തൊഴിൽ മേഖലകളിൽ ആകർഷകമായ നൈപുണ്യ സ്റ്റാളുകൾ സജ്ജമാക്കിയ എക്‌സിബിഷൻ മേളയുടെ ഭാഗമായി നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.