പെരിന്തൽമണ്ണ: കർക്കടക വാവിനോട് അനുബന്ധിച്ച് അങ്ങാടിപ്പുറം റാവറമണ്ണ മഹാ ശിവക്ഷേത്ര സന്നിധിയിലേക്ക് ബലിതർപ്പണത്തിനായി നിരവധിപേരാണ് ഇന്നലെപുലർച്ചെ മുതൽ ഒഴുകിയെത്തിയത്. പുലർച്ചെ നാലുമണി മുതൽ ചടങ്ങുകൾ അരംഭിച്ചു. ജയകൃഷ്ണൻ നമ്പീശന്റെ കാർമ്മികത്വത്തിലാണ് ബലിതർപ്പണം നടന്നത്. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, തൃകാലപൂജ, ഭഗവത്സേവ തുടങ്ങി പ്രത്യേക പൂജകളും ക്ഷേത്രത്തിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |