കൊല്ലം: വാളത്തുംഗൽ- കൂട്ടിക്കട റോഡിൽ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്ന് ഒന്നരമീറ്ററിൽ കൂടുതൽ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ഇരവിപുരം കാവൽപ്പുര സ്വദേശിയുടെ ഉടമസ്ഥയിലുള്ള വസ്തുവിലാണ് 167സെ.മീറ്റർ നീളവും 5 മാസം പ്രായമുള്ള ചെടി കണ്ടെത്തി നശിപ്പിച്ചത്. സിവിൽ എക്സൈസ് ഓഫീസർ ജ്യോതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസി.എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച്. രാജീവ്, സന്തോഷ്, പ്രിവന്റീവ് ഓഫീസർ വിജയകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ രജീഷ്. എക്സൈസ് സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ബിനു ലാൽ, സി.ഇ.ഒ മുഹമ്മദ് ഖാഹിൽ, ഹൈവെ പെട്രാളിംഗ് ടീമിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ലതീഷ് , സി.ഇ.ഒ സുനിൽ , എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ഷഹറുദ്ദീൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |