അഞ്ചാലുംമൂട്: യാത്രയ്ക്കിടെ ബൈക്കിൽ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 11.30 ഓടെ ബൈപ്പാസിൽ കുരീപ്പുഴയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കിന്റെ ടാങ്കിന്റെ ഭാഗത്താണ് പാമ്പിനെ കണ്ടത്. തല വെളിയിൽ കണ്ട് പരിഭ്രാന്തരായെങ്കിലും അപകടമുണ്ടായില്ല. തുടർന്ന് തൊട്ടടുത്തുള്ള സർവീസ് സെന്ററിൽ വാഹനമെത്തിച്ച് ശക്തമായി വെള്ളം പമ്പ് ചെയ്താണ് പാമ്പിനെ പുറത്ത് ചാടിച്ചത്. ഒരു മണിക്കൂറിന് ശേഷം യുവാക്കൾ എറണാകുളത്തേക്ക് തിരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |