SignIn
Kerala Kaumudi Online
Thursday, 25 April 2024 6.14 PM IST

ബാറ്ററി മോഷണത്തിനിടെ മോഷ്ടാക്കൾ വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു

മേപ്പാടി: വാഹനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും ബാറ്ററികൾ മോഷ്ടിക്കുന്ന സംഘം നാട്ടുകാർ കണ്ടതോടെ വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി അമ്പലവയൽ നെല്ലാറച്ചാൽ പൂളക്കവലയ്ക്ക് സമീപം നിർത്തിയിട്ട വാഹനത്തിൽനിന്ന് ബാറ്ററി അഴിക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു.

പിടിയിലാകുമെന്ന് ഉറപ്പായതോടെ വാഹനമുപേക്ഷിച്ച് മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകളായി അമ്പലവയൽ, മേപ്പാടി, വടുവൻചാൽ പ്രദേശങ്ങളിൽ ബാറ്ററികൾ മോഷണം പോകുന്നത് പതിവായിരുന്നു. ലോറികൾ, ബസ്സുകൾ, ടാക്സി വാഹനങ്ങൾ എന്നിവയിൽ നിന്നാണ് ബാറ്ററികൾ മോഷ്ടിച്ചിരുന്നത്.
ഇതേ സംഘമാകാം രക്ഷപ്പെട്ടത് എന്നാണ് പൊലീസ് കരുതുന്നത്.

ഇവർ ഉപേക്ഷിച്ച വാഹനം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഈ വാഹനവും മോഷ്ടിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ബാറ്ററികൾക്ക് പുറമെ വാഹനങ്ങളിൽ നിന്ന് ഹെൽമെറ്റ്, പെട്രോൾ എന്നിവയും മോഷ്ടിക്കുന്നുണ്ട്. മേപ്പാടി, ഓടത്തോട് കുന്നമ്പറ്റ എന്നിവിടങ്ങളിൽ നിന്ന് ഒറ്റ ദിവസം നാല് ബാറ്ററികൾ മോഷണം പോയിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് മോഷണ ശ്രമത്തിനിടെ മോഷ്ടാക്കൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട സംഭവം ഉണ്ടായത്.

അമ്പലവയൽ പൊലീസ് കസ്റ്റഡിയിലെടുത്ത കറുത്ത സ്വിഫ്റ്റ് കാറിനുളളിൽ മോഷ്ടിച്ച ബാറ്ററിയും പെട്രോൾ ഊറ്റുന്ന പൈപ്പും കണ്ടെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.