SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.40 PM IST

വൻ സുരക്ഷാ വീഴ്ച! പൊലീസിനെ മറികടന്ന് മുഖ്യമന്ത്രിയുടെ കാർണിവലിൽ 'കൈ' വച്ച് കോൺഗ്രസ് പ്രവർത്തകൻ

protest

കൊച്ചി : മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ കടുത്ത സുരക്ഷാ വീഴ്ച. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാരുടെ മിന്നൽ നീക്കത്തിൽ നിർത്തിയിട്ടു. കാക്കനാട് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ചാടിയതോടെയാണ് കാർ നിർത്തിയത്. കരിങ്കൊടിയുമായി ചാടിയ പ്രവർത്തകൻ മുഖ്യമന്ത്രിയുടെ കാറിലെ ചില്ലിൽ പലവട്ടം കൈ കൊണ്ട് ഇടിക്കുകയും ചെയ്തു.

പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് പ്രതിഷേധക്കാരൻ റോഡിലേക്ക് ചാടി വീണത്. സുരക്ഷാ ഉദ്യോഗസ്ഥർ ഒരു നിമിഷം അന്ധാളിച്ചുവെങ്കിലും വളരെ വേഗം പ്രതിഷേധക്കാരനെ റോഡിൽ നിന്നും മാറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പതിവ് വേഷം ഉപേക്ഷിച്ച് കള്ളിമുണ്ടും ധരിച്ചാണ് ഇയാൾ റോഡരുകിൽ നിന്നത്. ഇതാണ് പൊലീസിന്റെ ശ്രദ്ധ ഇയാളിൽ പതിയാതിരുന്നത്.

എറണാകുളം ജില്ലയിൽ നിരവധി ഇടങ്ങളിലാണ് മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയത്. കാക്കനാട്ടും കളമശേരിയിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ഇൻഫോപാർക്കിലും, ഗവൺമെന്റ് പ്രസിലും നടന്ന പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യൻ ജില്ലയിൽ എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARNIVAL, CIA, PROTEST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.