തിരുവനന്തപുരം: മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ കാർഷിക,വാണിജ്യ, വിനോദ സഞ്ചാര മേഖലകളിൽ വലിയ മാറ്റം കൈവരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്. കഴിഞ്ഞ ഒരുവർഷത്തിനകം ഹൈവേ വികസനത്തിൽ വലിയ പുരോഗതി കൈവന്നു. കാസർഗോഡ് നന്ദരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1,251 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ നിർമ്മിക്കുന്നത്. ഇതിൽ 93.69 കിലോമീറ്റർ യാഥാർത്ഥ്യമായി. 314.84 കിലോമീറ്റർ വികസനം പുരോഗമിക്കുകയാണ്. 458.82 കിലോമീറ്റർ ടെന്റർ ചെയ്ത് കഴിഞ്ഞു. കോഴിക്കോട് തിരുവമ്പാടി നിയോജകമണ്ഡലത്തിലാണ് ജില്ലയിൽ ആദ്യം മലയോര ഹൈവേ വികസനം തുടങ്ങിയത്. ഇതിൽ കക്കാടംപൊയിൽ ഭാഗം ബി.എം പ്രവൃത്തി ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |