SignIn
Kerala Kaumudi Online
Friday, 09 December 2022 10.27 PM IST

'ജോജു ഇങ്ങനെ വിശ്വാസവഞ്ചന കാണിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല'; സനൽകുമാർ ശശിധരൻ

sanalkumar-sasidharan

ജോജു ജോർജ് തന്നോട് വിശ്വാസ വഞ്ചന കാണിക്കുമെന്ന് കരുതിയില്ലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. അദ്ദേഹം സംവിധാനം ചെയ്ത 'ചോല' എന്ന ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹോങ്കോംഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ജോജു കത്തയച്ചു എന്നും സനൽകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. കത്തിൽ പറയുന്ന കാര്യങ്ങൾ ശരിയല്ല. ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണത്തിനായി ചില്ലി കാശ് പോലും ജോജുവിന്റെ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് ചെലവാക്കിയിട്ടില്ലെന്നും തന്റെ ചിത്രങ്ങൾ പൂഴ്ത്തിവയ്ക്കാനുള്ള ശ്രമം നടക്കുന്നു എന്നതിന് ഒരു തെളിവാണ് ഈ കത്തെന്നും സനൽകുമാർ ശശിധരൻ കുറിച്ചു.

ചോല എന്ന സിനിമ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചപ്പോഴാണ് തന്റെ സിനിമകളെ ഉന്നം വെച്ചുളള ആക്രമണം എത്ര ശക്തമാണെന്ന് മനസിലായതെന്നും സനല്‍ കുമാര്‍ ശശിധരന്‍ നേരത്തേ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഷാജി മാത്യു നിർമിച്ച 'ചോല' നടന്‍ ജോജുവിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ കമ്പനി വാങ്ങിയിരുന്നു. വാങ്ങുമ്പോള്‍ തനിക്ക് ആ സിനിമയില്‍ മൂന്നിലൊന്ന് അവകാശം ഉണ്ടെന്നും അത് സിനിമയുടെ വിറ്റുവരവില്‍ പങ്കുവെക്കാമെന്നും ഒരു നിബന്ധന കരാറില്‍ ഉണ്ടായിരുന്നെന്നും, പിന്നീട് വിറ്റുവരവ് എത്രയെന്ന് തന്നെ അറിയിച്ചില്ലെന്നും സനല്‍ കുമാര്‍ ആരോപിക്കുന്നു.

ഫോസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

International distribution rights agreement for @chola_movie was signed with Hong Kong International Film Festiva Society @hkiffs. Chola premiered at one of the most important festivals in the world, the Venice Film Festival, @labiennale and participated in several festivals after that. But the distribution of the movie Chola in Kerala was mysteriously sabotaged. Chola also censored in Tamil co-produced by @ksubbaraj titled "Alli" with the aim of releasing it in Tamil and Malayalam simultaneously. But soon things changed. The film was withdrawn within a week of its release in Kerala. The Tamil release did not happen. I have not been paid for working in both the films. Those who worked with me were paid very little.I have only thought about it that people will watch the movie at the least. But now efforts are being made to erase the movie Chola from even memory. After seeing the movie for the first time, @joju_georgee told me that he was interested in buying it. He made me believe that it was because of his love for art. By only paying Shaji Mathew who produced the film, he included my rights in the contract when he bought the film and made me believe that he would give me a share in the profits of the film.But then there was no consultation with me on what happened to that film. The latest is that he has sent a letter to @goodmovemediafilmsales, who distributes chola on behalf of the HKIFF, demanding that the international distribution of the film be stopped immediately. The reasons mentioned in the letter are not true. @appupathupappu_productionhouse has not spent a single penny on international distribution. This letter is also a proof of my allegations that there is an attempt to hoard my films. I never dreamed that Joju would betray me like this.Joju's friend Suraj, who looks after the distribution of chola here, has told me that someone else is trying to buy the chola. If the name he told me is correct then the conspiracy is clear.

Chola - Movie യുടെ അന്താരാഷ്ട്ര വിതരണ അവകാശത്തെ സംബന്ധിച്ച കരാർ Hong Kong International Film Festiva Society Hkiff Soc യും ആയിട്ടാണ് ഒപ്പുവെച്ചിട്ടുള്ളത്. ചോല ലോകത്തിലെ തന്നെ വളരെ പ്രധാന ഫെസ്റ്റിവലുകളിൽ ഒന്നായ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്യപ്പെടുകയും La Biennale di Venezia തുടർന്ന് നിരവധി ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ചോല എന്ന സിനിമയുടെ കേരളത്തിലെ വിതരണം ദുരൂഹമായ നിലയിൽ അട്ടിമറിക്കപ്പെട്ടു. തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്യാം എന്ന ലക്ഷ്യത്തോടെ "അല്ലി" എന്ന പേരിൽ Karthik Subbaraj ന്റെ നിർമാണപങ്കാളിത്തത്തോടെ തമിഴിൽ ചോല സെൻസർ ചെയ്യുകയും ചെയ്തു. എന്നാൽ പോടുന്നനെ കാര്യങ്ങൾ മാറി മറിഞ്ഞു. കേരളത്തിൽ റിലീസ് ചെയ്ത് ഒരാഴ്ച കഴിയും മുന്നേ സിനിമ പിൻവലിച്ചു. തമിഴിലെ റിലീസ് നടന്നില്ല. രണ്ടു സിനിമകളിലും ജോലി ചെയ്തതിന്റെ പ്രതിഫലം എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഒപ്പം ജോലിചെയ്തവർക്കും വളരെ തുച്ഛമായ പ്രതിഫലമേ കൊടുത്തുള്ളൂ. സിനിമ ജനങ്ങൾ കാണുമല്ലോ എന്ന് മാത്രമേ അതേക്കുറിച്ച് ചിന്തിച്ചിട്ടുള്ളു. എന്നാൽ ഇപ്പോൾ ചോല എന്ന സിനിമയെ ഓർമയിൽ പോലും ബാക്കി നിർത്താതെ തുടച്ചു മറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. സിനിമ പൂർത്തിയായി ആദ്യമായി കണ്ടു കഴിഞ്ഞപ്പോൾ #jojugeorge ആണ് അത് തനിക്ക് വാങ്ങാൻ താല്പര്യമുണ്ടെന്ന് പറഞ്ഞത്. കലയോട് ഉള്ള ഇഷ്ടം കൊണ്ടാണ് അതെന്നാണ് അയാൾ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചത്. സിനിമ പ്രൊഡ്യൂസ് ചെയ്ത ഷാജി മാത്യുവിന് പണം കൊടുത്ത് അയാൾ സിനിമ വാങ്ങുമ്പോൾ എന്റെ അവകാശം കരാറിൽ ഉൾപ്പെടുത്തുകയും സിനിമയുടെ ലാഭത്തിൽ പങ്ക് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആ സിനിമയ്ക്ക് എന്താണ് സംഭവിച്ചത് എന്നതിൽ ഞാനുമായി ഒരു കൂടിയാലോചനയും ഉണ്ടായില്ല. ഏറ്റവും ഒടുവിലായി സംഭവിച്ചത് സിനിമയുടെ അന്താരാഷ്ട്ര വിതരണം ഉടൻ നിർത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് HKIFF നു വേണ്ടി വിതരണം നടത്തുന്ന @goodmovemediafilmsales ന് അയാൾ കത്തയച്ചിരിക്കുകയാണ്. അതിന് കാരണമായി കത്തിൽ പറയുന്ന കര്യങ്ങൾ ശരിയല്ല. അന്താരാഷ്ട്ര വിതരണത്തിന് ഒരു ചില്ലി കാശ് പോലും @appupathupappu_productionhouse ചെലവാക്കിയിട്ടില്ല. എന്റെ സിനിമകൾ പൂഴ്ത്തിവെയ്ക്കാനുള്ള ശ്രമം നടക്കുന്നു എന്ന എന്റെ ആരോപണങ്ങൾക്ക് ഒരു തെളിവു കൂടിയാണ് ഈ കത്ത്. ജോജു ഇങ്ങനെ വിശ്വാസവഞ്ചന കാണിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ചോല മറ്റൊരാൾ വാങ്ങാൻ ശ്രമിക്കുന്നു എന്ന് ജോജുവിന്റെ സുഹൃത്തും ചോലയുടെ ഇവിടുത്തെ വിതരണം നോക്കുന്ന ആളുമായ സുരാജ് എന്നോട് പറഞ്ഞിട്ടുണ്ട്. അയാൾ എന്നോട് പറഞ്ഞ പേര് ശരിയാണെങ്കിൽ ഗൂഡാലോചന വ്യകതമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SANALKUMAR SASIDHARAN, FACEBOOK POST, CHOLE MALAYALAM MOVIE, JOJU GEORGE, MALAYALAM MOVIE, ACTORS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.