SignIn
Kerala Kaumudi Online
Friday, 29 March 2024 7.29 AM IST

തമിഴ്‌നാട് റൈഫിൾ ഷൂട്ടിംഗ്  ചാംപ്യൻഷിപ്പിൽ സ്വർണമുൾപ്പടെ ആറ് മെഡലുകൾ സ്വന്തമാക്കി നടൻ അജിത്

ajith

നടനായി തിളങ്ങുന്നതിന് പുറമെ തന്റെ ഇഷ്ട വിനോദങ്ങൾക്ക് കൂടി സമയം കണ്ടെത്തുന്ന താരമാണ് അജിത് കുമാർ. ഫോട്ടോഗ്രഫിയിലും ബെെക്ക് റേസുകളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള അജിത് ഷൂട്ടിംഗിലും സജീവമാണ്. ഇപ്പോഴിതാ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടുകയാണ് ഈ സൂപ്പർതാരം.

47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിൽ നാല് സ്വർണവും രണ്ട് വെങ്കലവും ഉൾപ്പടെ ആറ് മെഡലുകളാണ് താരം നേടിയത്. ത്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റോൾ ഷൂട്ടിംഗ് വിഭാഗത്തിലായിരുന്നു അജിതിന്റെ നേട്ടം. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിംഗ് ചാംപ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകളാണ് നടൻ സ്വന്തമാക്കിയത്.

2019ൽ നടന്ന ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം അജിത് നേടിയിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പിലായിരുന്നു താരത്തിന്റെ നേട്ടം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AJITH, AJITHKUMAR, GOLD, MEDAL, FIRING CHAMPIONSHIP
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.