SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.26 AM IST

വിഷ്ണു ഉണ്ണിക്കൃഷ്ണനും ജോണി ആന്റണിയും ,​ നൊസ്റ്റാൾജിയ സമ്മാനിച്ച് സബാഷ് ചന്ദ്രബോസ് ട്രെയിലർ

kk

ആളൊരുക്കം എന്ന ചിത്രത്തിനുശേഷം വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനും ജോണി ആന്റണിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും.


നാട്ടിൽ ടിവി എത്തിതുടങ്ങുന്ന 80 കാലഘട്ടത്തിലെ ആളുകളുടെ രസകരമായ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലെർ പ്രതീക്ഷ നൽകുന്നതാണ്. മുഴുവനായും തിരുവനന്തപുരം ഭാഷയിലാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്. ഇർഷാദ്. കോട്ടയം രമേഷ്,​ രമ്യ,​ ഭാനുമതി പയ്യന്നൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജിത് പുരുഷനാണ് ഛായാഗ്രഹണം. ജോളിവുഡ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 80 കളിൽ ജനിച്ചവർക്ക് തീർച്ചയായും നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAILER, SABASH CHANDRA BOSE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.