തിരുരങ്ങാടി: ബൈക്കിന്റെ നമ്പർപ്ലേറ്റ് മാസ്ക് കൊണ്ട് മറച്ച് പത്തോളം ബൈക്കുകളിലായി മുപ്പതോളം വിദ്യാർത്ഥികളുടെ കറക്കം. ഒടുവിൽ സി.സി.ടി.വി വഴി ബൈക്കുകൾ തിരിച്ചറിഞ്ഞ പൊലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 27ന് വൈകീട്ട് നാലരയ്ക്ക് പെരുവള്ളൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ എ.ആർ നഗർ ചെണ്ടപ്പുറായ ഹൈസ്കൂൾ പരിസരത്തേക്കാണ് പത്തോളം വരുന്ന ബൈക്കുകളിലായി എത്തിയത്. ഇവ ശ്രദ്ധയിൽ പെട്ട നാട്ടുകാർ അന്വേഷിച്ചപ്പോൾ വിദ്യാർത്ഥികൾ സ്ഥലം വിട്ടു. പിന്നീട് ചെണ്ടപ്പുറായ സ്കൂൾ പി.ടി.എ കമ്മിറ്റിയും പ്രൻസിപ്പലും ചേർന്ന് തിരുരങ്ങാടി പൊലീസിൽ പരാതി നൽകി. തുടർന്ന് എസ്.ഐ എൻ. മുഹമ്മദ് റഫീഖ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു ബൈക്കിന്റെ നമ്പർ കിട്ടുകയും ബൈക്കിന്റെ ഉടമയെയും വിദ്യയാർത്ഥിയെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ബൈക്കുകളുടെ നമ്പർ പ്ലേറ്റിൽ മാസ്ക് ധരിച്ചതായി കണ്ടെത്തിയത്. ഒരു ബൈക്കിൽ മൂന്ന് പേര് വച്ച് യാത്ര ചെയ്തതായും കണ്ടെത്തി. യൂണിഫോം മനസിലാക്കിയാണ് സ്കൂൾ മനസിലാക്കിയത്. പിന്നീട് ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രക്ഷിതാക്കളും ആർ.സി ഉടമകളും സ്റ്റേഷനിൽ വന്ന് പിഴ അടച്ചതിന് ശേഷം വാഹനങ്ങൾ വിട്ടു കൊടുക്കുമെന്ന് എസ്.ഐ പറഞ്ഞു.
തിരുരങ്ങാടി പൊലീസ് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളിൽ നിന്നും പിടികൂടിയ ബൈക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |