തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എം.എൻ ഗോവിന്ദൻ നായരുടെ പേരിലുള്ള ഫാമിലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ലക്ഷംവീട് നിവാസികളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് നൽകിവരുന്ന 25,000 രൂപയുടെ എം.എൻ. പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്ക് ലിസ്റ്റിന്റെ പകർപ്പും, ലക്ഷംവീട് കോളനി നിവാസിയാണെന്നുള്ള തദ്ദേശ സ്ഥാപന അധികാരിയുടെ സാക്ഷ്യപത്രവുമായി ആഗസ്റ്റ് 30 നകം അപേക്ഷ നൽകണം. വിലാസം:അഡ്വ. ആർ.രാജീവ്,സെക്രട്ടറി,എം.എൻ .ഫാമിലി ഫൗണ്ടേഷൻ ഹൗസ് നമ്പർ 22, രാജലക്ഷ്മി നഗർ,പട്ടം പാലസ്.പി.ഒ ,പിൻ : 695004.ഫോൺ :9349261967.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |