SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.09 AM IST

ദേശീയപാതയ്ക്കായി എടുത്ത കുഴി വീടിന് ഭീഷണിയായി: മഴ കനക്കുമ്പോൾ പുഷ്പവല്ലി എങ്ങനെ ഉറങ്ങാൻ

veed
കീഴുത്തള്ളി ഒാവ് പാലത്തിലെ പി.പുഷ്പ്പവല്ലിയുടെ വീടിന്റെ തൂണുകൾ ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ച് പണിയുന്നതിനായെടുത്ത കുഴി ആഴത്തിലുള്ള ഗ‌ർത്തമായി മാറിയപ്പോൾ

കണ്ണൂർ: ദേശീയപാത വികസനത്തിൽ കണ്ണീരിലായിരിക്കുകയാണ് കീഴുത്തള്ളി ഓവുപാലം സ്വദേശിനി പി. പുഷ്പ്പവല്ലി. പാത വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവന്നതാണ് ഈ വീട്ടമ്മയുടെ ജീവിതത്തിൽ ആശങ്ക നിറച്ചിരിക്കുന്നത്.

കുഴി എടുത്തതോടെ വീടിന്റെ അരികിൽ ആഴത്തിലുള്ള ഗർത്തം രൂപപ്പെട്ടതാണ് ഭീഷണിയായിരിക്കുന്നത്. വീടിന്റെ നിലനിൽപ്പ് തന്നെ സംശയത്തിലാഴ്ത്തിയിരിക്കുകയാണ് ഈ കുഴി.വീടിന്റെ ഒരു ഭാഗം പൊളിക്കേണ്ടതിന്റെ ഭാഗമായി തൂണുകൾ പുനഃസ്ഥാപിക്കേണ്ടിവന്നു. മഴ തുടങ്ങിയതോടെയാണ് ഇതിന്റെ പണി ആരംഭിച്ചത്. മഴ ശക്തമായതോടെയാണ് തൂൺ കെട്ടാനെടുത്ത കുഴിയിൽ ആഴത്തിലുള്ള ഗർത്തം രൂപപ്പെടുകയായിരുന്നു. ഇതിൽ വെള്ളം കെട്ടി നിൽക്കുകയാണിപ്പോൾ.ഇതുമൂലം പ്രവൃത്തി തുടങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. വീടിന് മുകളിലും താഴെയുമായി നാല് തൂണുകളാണ് കെട്ടാനുള്ളത്.

ഈ തൂണുകൾ കെട്ടിയിട്ട് വേണം പൊളിക്കാൻ നി‌ർദ്ദേശിച്ചിട്ടുള്ള തൂണുകൾ ഒഴിവാക്കാൻ. മഴ ശക്തമാകുമ്പോൾ വീടിനുള്ളിൽ കഴിയാൻ പോലും കുടുംബം ഭയപ്പെടുകയാണ്. ഒപ്പം തൂൺ മാറ്റി പണിയുന്നതിന് ഇരട്ടി തുക ഇതിനോടകം ചെലവായി. ദേശീയപാതയുടെ പ്രവൃത്തി വേഗത്തിലാക്കുന്നതോടെ എന്തു ചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് ഈ കുടുംബം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.