SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.03 AM IST

നന്മ നിറഞ്ഞവൻ അബ്ദുൾ ഗഫൂർ, അഭിനന്ദിച്ച് ദുബായ് കിരീടാവകാശി

abdul-gafoor

ദുബായ്: നടുറോഡിൽ വീണുകിടന്ന കോൺക്രീറ്റ് കട്ടകൾ പെറുക്കി മാറ്റിയ ഡെലിവറി ജീവനക്കാരൻ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ആളെ കണ്ടെത്തി നേരിട്ട് വിളിച്ച് അഭിനന്ദിച്ച് ദുബായ് കിരീടാവകാശി. പാകിസ്ഥാൻ സ്വദേശിയായ അബ്ദുൾ ഗഫൂറാണ് നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് താരമായത്. ഡെലിവറി ജീവനക്കാരനെ കണ്ടെത്താൻ ട്വിറ്ററിൽ ഷെയ്ഖ് ഹംദാൻ വീഡിയോ പങ്ക് വച്ചിരുന്നു. നിരവധി ആളുകൾ ഷെയർ ചെയ്ത ട്വീറ്റിനൊടുവിൽ ജീവനക്കാരനെ കണ്ടെത്തുകയും ഷെയ്ഖ് ഹംദാൻ ഫോണിൽ സംസാരിക്കുകയും ചെയ്തു. ഉടൻ തന്നെ നേരിട്ട് കാണണമെന്നും പറഞ്ഞിട്ടുണ്ട്. ദുബായ് കിരീടാവകാശി വിളിച്ചു സംസാരിച്ചത് വിശ്വസിക്കാൻ ആവുന്നില്ലെന്ന് അബ്ദുൽ ഗഫൂർ പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, ABDUL GAFOOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.