മാവേലിക്കര: രാജാരവിവർമ്മ സെന്റർ ഒഫ് എക്സലൻസിൽ നോ വൺ ലിസൻസ് കലാ പ്രദർശനം ആരംഭിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു. രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഡയറക്ടർ പ്രൊഫ.ടെൻസിംഗ് ജോസഫ് അദ്ധ്യക്ഷനായി. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, എ.ആർ.രാജരാജ വർമ്മ ട്രസ്റ്റ് സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൻ, ആർട്ടിസ്റ്റ് രാമവർമ രാജ, ട്രസ്റ്റ് ഭാരവാഹി ബി.സി.എം പ്രസാദ് എന്നിവർ സംസാരിച്ചു. പ്രദർശനം ആഗസ്റ്റ് 31ന് സമാപിക്കും. കലാകാരൻ ടെൻസിംഗ് ജോസഫാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |