SignIn
Kerala Kaumudi Online
Thursday, 25 April 2024 9.20 PM IST

നെല്ലിക്കാതുരുത്തി കഴകം പുനപ്രതിഷ്ഠ ബ്രഹ്മ കലശം

nilamangalam

ചെറുവത്തൂർ : രണ്ടു വ്യാഴവട്ട കാലത്തിനുശേഷം ശ്രീ നെല്ലിക്കാതുരുത്തി കഴകത്തിൽ നടത്താനുദ്ദേശിക്കുന്ന പുന:പ്രതിഷ്ഠ ബ്രഹ്മ കലശമഹോത്സവം നടത്താൻ കഴകം ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. ഇതിനു മുന്നോടിയായി ആഗസ്റ്റ്‌ 7, 26, 27 തീയ്യതികളിൽ കഴകം ജന്മകണിശനായ മുകേഷ് പുതിയകണ്ടത്തിന്റെ നേതൃത്വത്തിൽ വച്ചുചാർത്തി പ്രശ്നം ( സ്വർണ്ണ പ്രശ്നം ) നടത്തും. ചടങ്ങിൽ കഴകം പ്രസിഡന്റ് കെ.വി അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി മെട്ടക്ക് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു, ശ്രീ തലക്കാട്ട് ക്ഷേത്രം പ്രസിഡന്റ് പീതാംബരൻ, കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം പ്രസിഡന്റ് മലപ്പിൽ സുകുമാരൻ എന്നിവർ സംസാരിച്ചു. കഴകം വൈസ് പ്രസിഡന്റുമാരായ പി.വി.പൊക്കൻ, എം.പി.മനോജ് കുമാർ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.വി. രമേശൻ , ടി. കൃഷ്ണൻ, വിനോദൻ. തുരുത്തി എന്നിവർ പങ്കെടുത്തു. കഴകം സെക്രട്ടറിമാരായ, സി.എ.അമ്പാടി സ്വാഗതവും കെ.വി. കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.