SignIn
Kerala Kaumudi Online
Friday, 19 April 2024 6.04 PM IST

എം ബാങ്ക്മെന്റ് ഫ്ലൈഓവർ പദ്ധതി ഉപേക്ഷിക്കണം

bank
എം ബാങ്ക് മെന്റ് ഫ്‌ളൈഓവർ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കർമ്മസമിതി നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ സി.എം.പി ജന:സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: എംബാങ്ക് മെന്റ് രീതിയിൽ പ്രകൃതിവിഭവങ്ങളെ കോൺക്രീറ്റ് പേടകങ്ങളിൽ അടക്കം ചെയ്യുന്ന മാതൃക കേരളത്തിന് അനുയോജ്യമല്ലെന്ന് സി.എം.പി. ജനറൽ സെകട്ടറി സി.പി. ജോൺ പറഞ്ഞു. നീലേശ്വരത്ത് എംബാങ്ക്മെന്റ് ഫ്ലൈ ഓവർ പദ്ധതിക്കെതിരെ യു.ഡി.എഫ് നീലേശ്വരം കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞിക്കണ്ണൻ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻനായർ, സി.എം പി. സെൻട്രൽ സെക്രട്ടറിയേറ്റ് അംഗം വി.കമ്മാരൻ, മാമുനി വിജയൻ ,യു.ഡി.എഫ് മണ്ഡലം കൺവീനർ എം.ടി.പി. കരിം,പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മ അസ്ലം,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ , സി.എം.പി. ജില്ലാസെക്രട്ടറി ടി.വി. ഉമേശൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഇ എം.കുട്ടി ഹാജി, ആർ.എസ്.പി.നേതാവ് റിജോ ആനന്ദ് . റഫിഖ് കോട്ടപ്പുറം. അഡ്വ.നസീർ , പി.രാമചന്ദ്രൻ, എം.രാധാകൃഷ്ണൻ നായർ. തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.