തിരുവനന്തപുരം: ചിങ്ങം ഒന്ന് (ആഗസ്റ്റ് 17) കൃഷി വകുപ്പ് കർഷകദിനമായി ആചരിക്കും. ഇതോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ വാർഡുതലത്തിൽ പുതിയ കൃഷിയിടം കണ്ടെത്തി കൃഷി തുടങ്ങുന്നതിനൊപ്പം വിളംബരജാഥകളും സംഘടിപ്പിക്കും. പഞ്ചായത്തുതലത്തിൽ മികച്ച ജൈവകർഷകർ, സ്ത്രീകർഷക, വിദ്യാർത്ഥി കർഷകൻ, മുതിർന്ന കർഷകൻ, എസ്.സി/എസ്.ടി കർഷകൻ തുടങ്ങിയവരെ ആദരിക്കും. സെമിനാറുകളും നടക്കും. സംസ്ഥാനതല സെൽഫി ഫോട്ടോ/വീഡിയോ മത്സരവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |