വടക്കുകിഴക്കൻ ഇന്ത്യയിലെ ഖാസികുന്നുകളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനായി ബ്രിട്ടീഷുകാരോട് പോരാടിയ ധീരയോദ്ധാവ്. മേഘാലയയിലെ ഖാസി കുന്നുകളിലെ നൊങ്ഖ്ലോ പ്രദേശത്തിന്റെ ഭരണാധികാരി. ആംഗ്ലോ-ഖാസി യുദ്ധത്തിലെ ഏറ്റവും ശക്തനായ നേതാവ്. 1829 മുതൽ ഖാസി ജനവിഭാഗത്തെ അണിനിരത്തി ബ്രിട്ടീഷുകാർക്കെതിരെ നാലുവർഷം നീണ്ട ഗൊറില്ല യുദ്ധം നടത്തി. യു തിരോട് സിങ് സയിം എന്നും അറിയപ്പെടുന്നു.
1802 ൽ മേഘാലയയിലെ മൈരാംഗിൽ സെയിംലെ വംശത്തിൽ ജനനം. അസാം ചുരങ്ങളുടെ നിയന്ത്രണം നൽകണമെന്ന വ്യവസ്ഥയിൽ ഖാസി കുന്നുകളിലൂടെ റോഡ് നിർമ്മിക്കാൻ ബ്രിട്ടീഷുകാർക്ക് അനുമതി നൽകിക്കൊണ്ട് കരാറുണ്ടാക്കി. ഇത് ലംഘിക്കപ്പെട്ടതോടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ തീരുമാനിച്ചു. പ്രദേശം വിടണമെന്ന നിർദ്ദേശം തിരസ്കരിച്ച ബ്രിട്ടീഷുകാർക്കെതിരെ സിങ്ങിന്റെ നേതൃത്വത്തിൽ ഖാസി സൈന്യം അതിശക്തമായ യുദ്ധം നടത്തി. നാലുവർഷം നീണ്ട ഗറില്ല യുദ്ധത്തിനിടയിൽ അദ്ദേഹത്തിന് വെടിയേൽക്കുകയും ഗുഹയിൽ അഭയം പ്രാപിക്കുകയും ചെയ്തു. 1833 ൽ പിടിയിലായതോടെ ധാക്കയിലേക്ക് നാടുകടത്തപ്പെട്ടു. 1835 ൽ 33- ാം വയസിൽ ധാക്കയിൽവച്ച് അന്തരിച്ചു.
കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മേഘാലയ സർക്കാർ 'തിരോട് സിങ് പുരസ്കാരം' നൽകിവരുന്നു. യുദ്ധസമയത്ത് അദ്ദേഹം അഭയം പ്രാപിച്ച ഗുഹ 'തിരോട് സിങ് കേവ് ' എന്ന പേരിൽ സംരക്ഷിക്കപ്പെടുന്നു. തിരോട് സിങ്ങിന്റെ ചരമവാർഷിക ദിനമായ ജൂലായ് 17 മേഘാലയ സർക്കാർ യു തിരോട് സിങ് ദിനമായി ആചരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |