കൊച്ചി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 36 രൂപ കുറച്ചു. കൊച്ചിയിൽ വില 1,991 രൂപയായി. കോഴിക്കോട്ട് 2,020. തിരുവനന്തപുരത്ത് 2,010. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല; കൊച്ചിയിൽ 1,060 രൂപ, കോഴിക്കോട്ട് 1,061.5 , തിരുവനന്തപുരത്ത് 1,062 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |