തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഡി.സി.സി ഓഫീസുകളിലും താഴെത്തട്ടിലും കൺട്രോൾ റൂമുകൾ തുറക്കണം.യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും സേവാദളിന്റെയും പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണം.സഹായം ആവശ്യമുളളിടത്തെല്ലാം കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കണം.ജനങ്ങൾക്ക് ആവശ്യമായ മരുന്ന്,ഭക്ഷണം എന്നിവ എത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങളിലും എല്ലാവരും സജീവമാകണമെന്നും സുധാകരൻ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |