പട്ടാമ്പി: എസ്.എൻ.ഡി.പി യോഗം മൂളിപ്പറമ്പ് ശാഖ 15-ാം വാർഷികവും ശാഖയ്ക്കു കീഴിലെ ഈഴവ ട്രസ്റ്റ് നാലാം വാർഷികവും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.സി. ജയൻ മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. മുരളീധരൻ, കെ.ആർ. ബാലൻ, സി. സതീശൻ, ടി.പി. രാമചന്ദ്രൻ, എം. മനോജ്, എം. അരവിന്ദാക്ഷൻ, പി. രത്നകുമാരി, എ. സ്വയംപ്രഭ, സുമ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |