തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പിന് കീഴിലുള്ള അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'സ്വാതന്ത്ര്യം- ആശയവും അവകാശവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. 3ന് രാവിലെ 11ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ സെന്ററിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.എസ്.ആർ. അജിത അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കേരള സർവകലാശാല മുൻ പ്രോ - വൈസ് ചാൻസലർ ഡോ.ജെ.പ്രഭാഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ, വി.സുരേഷ് കുമാർ, പ്രൊഫസർ.എസ്.ശിശുപാലൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |