വാഷിംഗ്ടൺ: കാബൂളിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അയ്മാൻ അൽ സവാഹിരിക്കു ശേഷം സെയ്ഫ് അൽ അദേൽ അൽ-ഖ്വയ്ദ നേതാവാകാൻ സാദ്ധ്യത. അൽ-ഖ്വയ്ദ മുൻ നേതാവ് ഒസാമ ബിൻലാദന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന സെയ്ഫ് അൽ അദേൽ 2001 മുതൽ എഫ്.ബി.ഐയുടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽപെട്ടിട്ടുളള തീവ്രവാദി നേതാവാണ്. 2011 ൽ ഒസാമ ബിൻലാദന്റെ കൊലപാതകത്തിനുശേഷം അൽ-ഖ്വയ്ദയ്ക്കേറ്റ വലിയ പ്രഹരമാണ് സവാഹിരിയുടെ കൊലപാതകം. 2001 ൽ നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യആസൂത്രകനായിരുന്ന സവാഹിരിയുടെ മരണത്തോടെ അന്ന് കൊല്ലപ്പെട്ട 3000 ത്തോളം പേരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചിരിക്കുന്നു എന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ടെലിവിഷനിലൂടെ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |