SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.56 AM IST

കോഴി വില കുത്തനെ താഴേക്ക് വറചട്ടിയിൽ കോഴി കർഷക‌ർ

kkkk

മലപ്പുറം: വലിയ വിലക്കുറവിൽ കോഴി വേവുമ്പോൾ നഷ്ടത്തിന്റെ കയ്പ്പുരുചിയിലാണ് ജില്ലയിലെ കോഴിക്കർഷകർ. ഇന്നലെ ഫാമുകളിൽ നിന്ന് ബ്രോയിലർ കോഴി കിലോയ്ക്ക് 60 മുതൽ 63 രൂപയ്ക്കാണ് ഇടനിലക്കാർ വാങ്ങിയത്. ഒരു കോഴിക്കുഞ്ഞിന് 26 മുതൽ 30 രൂപ വരെ നൽകി,​ 40 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുമ്പോൾ ചെലവ് തുക പോലും തിരിച്ചു കിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില,​ തീറ്റ,​ മരുന്ന്,​ പരിചരണ ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 100 മുതൽ 105 രൂപ കർഷകർക്ക് ചെലവായിട്ടുണ്ട്. എന്നാൽ കിട്ടുന്നത് 60 രൂപയും. കിലോയ്ക്ക് ഏഴ് മുതൽ പത്ത് രൂപ വരെ ലാഭം ഈടാക്കിയാണ് ഏജന്റുമാർ കടകളിലേക്ക് കോഴിയെ നൽകുന്നത്. 20 മുതൽ 25 രൂപ വരെയാണ് കടക്കാരുടെ ലാഭം. ഇങ്ങനെ 90 മുതൽ 95 രൂപയ്ക്കാണ് ചില്ലറ വിൽപ്പന. വില കുറഞ്ഞാലും കൂടിയാലും ഏജന്റുമാർക്കും കടക്കാർക്കും ലഭിക്കുന്നതിൽ യാതൊരു കുറവും വരാറില്ല. എന്നാൽ കർഷകർ നഷ്ടം സഹിക്കണം. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിറുത്തുന്നത് തീറ്റയിനത്തിൽ വീണ്ടും നഷ്ടം വരുത്തും.

നഷ്ടം നാല് ലക്ഷം

തിരൂർ സ്വദേശിയും കേരള പൗൾട്രി ഫാം അസോസിയേഷൻ ജില്ലാ പ്രസി‌ഡന്റുമായ ആസാദിന് 5,​000 കോഴികളെ വളർത്താൻ പത്തര ലക്ഷം രൂപയാണ് ചെലവ് വന്നത്. എന്നാൽ കിലോയ്ക്ക് 63 രൂപ നിരക്കിൽ കോഴിയെ വിൽക്കേണ്ടി വന്നപ്പോൾ കിട്ടിയത് 6.30 ലക്ഷം രൂപ. എടക്കര കമ്പളക്കല്ല് സ്വദേശിയും പ്രവാസിയുമായിരുന്ന അസീസിന്റെ 3,​000 കോഴികളെ കിലോയ്ക്ക് 60 രൂപയ്ക്കാണ് ഇന്നലെ ഫാമിൽ നിന്ന് വിറ്റത്. ഇത്തരത്തിൽ വലിയ നഷ്ടം നേരിട്ട കർഷകർ ജില്ലയിൽ നിരവധിയുണ്ട്. കാലങ്ങളായി പൗൾട്രി മേഖലയിൽ പ്രവർത്തിക്കുന്നവർ തുടർച്ചയായ നഷ്ടങ്ങളെ തുടർന്ന് ഫാം മേഖലയെ കൈയൊഴിഞ്ഞിട്ടുണ്ട്. മടങ്ങിവന്ന പ്രവാസികളാണ് പുതുതായി ഈ രംഗത്ത് എത്തുന്നവരിൽ ഏറെയും.

ആടി മാസക്കാലത്ത് കോഴിയിറച്ചിയുടെ ആവശ്യകത കുറയാറുണ്ടെങ്കിലും കഴിഞ്ഞ വർഷമൊന്നും ഇതുപോലെ വില താഴ്ന്നിട്ടില്ല. ഇത്തവണ തമിഴ്‌നാട് ലോബി കോഴിയുടെ ഉത്പാദനം കുറച്ചിരുന്നു. അതേസമയം കേരളത്തിൽ കൂടുകയും ചെയ്തു. ഇതു മനസ്സിലാക്കിയുള്ള തമിഴ്‌നാട് ലോബിയുടെ ആസൂത്രിത നീക്കമാണ് കോഴിയുടെ വില കുത്തനെ കുറയാൻ കാരണം. കേരളത്തിലെ കോഴി ഫാം മേഖലയെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

ഖാദറലി വറ്റല്ലൂർ,​ കേരള പൗൾട്രി ഫാം അസോസിയേഷൻ ജനറൽ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CHICKEN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.