SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.59 PM IST

'500 കുടക്കീഴിൽ' കാക്കിപ്പട

kuda

കൊച്ചി: പെരുമഴക്കാലത്ത് അസോസിയേഷൻ കുട നിവർത്തി. കർമ്മനിരതരായ പൊലീസ് ഉദ്യോഗസ്ഥർക്ക് താത്കാലിക ആശ്വാസം. 'ഒരു കുടയ്ക്ക് മഴയെ തടഞ്ഞു നിർത്താനാവില്ല. എങ്കിലും മഴ നനയാതെ നിർത്താൻ കഴിയും' എന്ന ആശയം ഉയർത്തി സ്വകാര്യ പങ്കാളിത്തത്തോടെ 500 കുടകളാണ് പൊലീസ് സേനയ്ക്ക് വിതരണം ചെയ്തത്. വിതരണോദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു ട്രാഫിക് ഉദ്യോഗസ്ഥന് കൈമാറി നിർവഹിച്ചു.

കൊച്ചി സിറ്റി ഡി.സി.പി എസ്.ശശിധരൻ, ട്രാഫിക് വെസ്റ്റ് എ.സി.പി വിനോദ് പിള്ള, കെ.പി.എ ജില്ലാ പ്രസിഡന്റ് കെ. ഷിബുരാജ്, പി.ഡി ട്രഷറർ ധനീഷ് രാജ്, കെ.പി.ഒ.എ ജില്ലാ ട്രഷറർ എ.ജെ.സെബാസ്റ്റ്യൻ, കെ.പി.എ, കെ.പി.ഒ.എ ജില്ലാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. കൊച്ചി സിറ്റി പൊലീസിന് കീഴിലെ ട്രാഫിക് പൊലീസുകാർക്കും ഹോം ഗാർഡുമാർക്കും ഇന്നും നാളെയുമായി കുടകൾ എത്തിക്കും.

സിറ്റി പൊലീസിന് കീഴിലെ സ്റ്റേഷനുകളിലും അംഗബലം അനുസരിച്ച് കുടകൾ കൈമാറും. 10 മുതൽ 25 വരെ കുടകളായിരിക്കും നൽകുക. കഴിഞ്ഞ വർഷവും സ്വകാര്യ പങ്കാളിത്തത്തോടെ കുട വിതരണം ചെയ്തിരുന്നു. ഇതിന് പുറമേ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് റെയിൻ കോട്ടുകളും കൈമാറിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.