ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് http://admissions.keralauniversity.ac.inൽ. വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാം. ഓപ്ഷൻ, പ്രൊഫൈൽ,മാർക്ക് ഇംപ്രൂവ്മെന്റ് എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതിന് 5 വരെ സമയം ഉണ്ടായിരിക്കും. ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച കോളേജുകൾക്കും കോഴ്സുകൾക്കും തുടർന്ന് വരുന്ന അലോട്ട്മെന്റിൽ മാറ്റങ്ങൾ വരാവുന്നതാണ്. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ പ്രോഗ്രാമുകളുടെ (2020 അഡ്മിഷൻ) ടൈംടേബിൾ വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടത്തെ 2018 സ്കീം എട്ടാം സെമസ്റ്റർ, ജൂലായ് 2022 ലാബ് പരീക്ഷകൾ ആഗസ്റ്റ് 3 മുതൽ 5 വരെ നടത്തും.
കുഫോസ് പി.ജി പ്രവേശനം:
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ പി.ജി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷൻ പരിഗണിച്ചാണ് അലോട്ട്മെന്റ് നൽകിയിരിക്കുന്നത്.പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ ഫീസടച്ച് അഞ്ച് മുതൽ പത്ത് വരെയുള്ള തീയതികളിൽ അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക് www.kufos.ac.in വെബ്സൈറ്റ് പരിശോധിക്കുക. ഫോൺ: 0484 2701085.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |