കൊച്ചി: വസ്ത്ര വൈവിധ്യങ്ങളുടെ വിസ്മയ കാഴ്ചയൊരുക്കി ജെ.ഡി ഫാഷൻ ഡിസൈൻ അവാർഡ് നിശ ഹോട്ടൽ ലെ മെറിഡിയനിൽ നടന്നു.
രാജ്യത്തെ പ്രീമിയം ഫാഷൻ ഇൻസ്റ്റിറ്റിയൂട്ടുകളിലൊന്നായ ജെ.ഡി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയാണ്
ഷോ സംഘടിപ്പിച്ചത്. 'പ്രകൃതിയുമായി സമന്വയം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പന്ത്രണ്ട് ഡിസൈനർമാരുടെ വ്യത്യസ്ത കളക്ഷനുകളാണ് പ്രശസ്ത മോഡലുകൾ റാംപിൽ എത്തിച്ചത്. ഈ വർഷത്തെ ജെ.ഡി ഫാഷൻ ഡിസൈൻ അവാർഡ ആറ് നഗരങ്ങളിലാണ് സംഘടിപ്പിക്കുന്നതെന്ന് ജെ.ഡി എഡ്യൂക്കേഷണൽ ട്രസ്റ്റ് തലവൻ നീലേഷ് ദലാൽ പറഞ്ഞു. ചടങ്ങിൽ സെലിബ്രിറ്റികൾ, പ്രശസ്ത ഫാഷൻ കൺസൾട്ടന്റുമാർ, ഡിസൈനർമാർ, ഫാഷൻ വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |