SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.42 AM IST

സ്കൂൾ കലോത്സവം കോഴിക്കോട്ട്,​ കായികമേള തിരുവനന്തപുരത്ത്

p

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലാ,കായിക,ശാസ്ത്രമേളകൾ നടത്താൻ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അദ്ധ്യാപക സംഘടനകളുടെ യോഗം തീരുമാനിച്ചു.കലോത്സവം ജനുവരി ആദ്യം കോഴിക്കോട്ടും കായിക മേള നവംബറിൽ തിരുവനന്തപുരത്തും ശാസ്ത്രമേള ഒക്ടോബറിൽ എറണാകുളത്തുമാണ് നടക്കുന്നത്.സബ് ജില്ലാതല കലോത്സവ മത്സരങ്ങൾ ഡിസംബറിലും കായിക മത്സരങ്ങൾ ഒക്ടോബറിലും ആരംഭിക്കും.61-ാമത് സ്കൂൾ കലോത്സവമാണ് ഇത്തവണ നടക്കുന്നത്.കായികമേളയുടെ 64-ാം പതിപ്പും.

ദക്ഷിണേന്ത്യൻ ശാസ്ത്രമേളയ്ക്ക് മലപ്പുറമോ കൊല്ലമോ വേദിയാകും.സ്പെഷ്യൽ സ്കൂൾ കലോത്സവം കോട്ടയത്താകും നടക്കുക.മേളകളുടെ തീയതി സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും.അദ്ധ്യാപക ദിനാഘോഷം സെപ്തംബർ 3,4,5 തീയതികളിലായി കണ്ണൂരിൽ നടത്താനും തീരുമാനിച്ചു.

കൊവിഡ് ഭീതിയിൽ കഴിഞ്ഞ രണ്ടു വർഷവും കായിക കലാ ശാസ്ത്രമേളകൾ ഉണ്ടായിരുന്നില്ല. ഇത്തവണ സ്കൂൾ മേളകൾ നടത്തുമെന്ന് കഴിഞ്ഞ മാസം 14ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALOLSAVAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.