ന്യൂഡൽഹി: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ആനകളെ കൊണ്ടുപോകാനും കൈമാറാനും അനുമതി നൽകുന്ന വന്യജീവി സംരക്ഷണ നിയമഭേദഗതി ലോക്സഭ പാസാക്കി.
കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന ഉപാധികൾ അനുസരിച്ച് സംസ്ഥാന സർക്കാരുകൾ നൽകുന്ന സമ്മതപത്രത്തോടെ ആയിരിക്കണം ആനകളെ കൈമാറുന്നതും കൊണ്ടുപോകുന്നതുമെന്നും ബില്ലിൽ നിഷ്കർഷിക്കുന്നു. ആനകളുടെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തികളിൽ നിന്ന് എടുത്തുമാറ്റി മതസ്ഥാപനങ്ങൾക്ക് നൽകണമെന്നായിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ. ഇത് പരിഗണിച്ചില്ല. 2021ൽ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ പല വിഷയങ്ങളിലെ എതിർപ്പിനെ തുടർന്നാണ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |