തൃക്കാക്കര: ജില്ലാ പഞ്ചായത്തിന്റയും ജില്ലാ ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഇന്നുമുതൽ 9 വരെ കർക്കിടക ഔഷധവാരം നടത്തുന്നു. ഉച്ചയ്ക്ക് 12ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ്, ഷൈനി ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസ൪ ഡോ. സോണിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആശാ സനിൽ, കെ. ജി. ഡോണോ മാസ്റ്റർ, റാണിക്കുട്ടി ജോർജ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |