തൃശൂർ: ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും ഇന്നും (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. അംഗൻവാടികൾ ഉൾപ്പെടെ നഴ്സറി തലം മുതൽ പ്രൊഫഷനൽ കോളേജുകൾ വരെ ബാധകമാണ്. പരീക്ഷകൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.
ആംബുലൻസ് സൗകര്യം
തൃശൂർ: തീവ്രമഴയുടെ സാഹചര്യത്തിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായത്തിനായി ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ പാർലമെന്റ് നിയോജക മണ്ഡലത്തിൽ സഹായത്തിനായി ആംബുലൻസ് സൗകര്യത്തോടെ എം.പീസ് റെസ്ക്യൂ ബ്രിഗേഡ്സ്മാരെ സജ്ജമാക്കി. എം.പീസ് റെസ്ക്യൂ ബ്രിഗ്രേഡ്സിന്റെ സേവനത്തിന് ബന്ധപ്പെടേണ്ട ഫോൺ: 9061690716, 7034357105, 9846157090.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |