SignIn
Kerala Kaumudi Online
Thursday, 25 April 2024 3.41 AM IST

ബ്ലാക്ക് സ്പോട്ടുകൾ തുടച്ചുനീക്കും കർമ്മപദ്ധതി തയ്യാറാക്കുന്നു അപകടരഹിത കൊച്ചി ലക്ഷ്യം ജില്ലയിൽ ആകെ 68 ബ്ലാക്ക് സ്പോട്ടുകൾ 37 എണ്ണം എറണാകുളം നഗരപരിധിയിൽ

road


കൊച്ചി: ജില്ലയിൽ 68 അപകടമേഖലകൾ കണ്ടെത്തിയ സാഹചര്യത്തിൽ അപകടരഹിതകൊച്ചിയെന്ന ദൗത്യം ലക്ഷ്യത്തിലെത്തിക്കാൻ വിവിധ ഏജൻസികൾ ഒന്നിക്കുന്നു. വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ)യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ നാറ്റ്പാക്കും നാഷണൽ സേഫ്റ്റി കൗൺസിലും സുപ്രധാന പങ്കുവഹിക്കും.

 ജില്ലയിലെ ബ്ളാക്‌സ്പോട്ടുകൾ

എറണാകുളം ജില്ലയിൽ അപകടങ്ങൾ നടക്കുന്ന 68 മുൻഗണന സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ 37 എണ്ണം എറണാകുളം നഗരപരിധിയിലാണ്. നഗരത്തിൽ 2021ലുണ്ടായ അപകടങ്ങളിൽ 18ശതമാനവും ബസ് സ്റ്റോപ്പുകളുടെ സമീപത്താണ് സംഭവിച്ചത്. 25 ശതമാനം കൂട്ടിയിടിയും 20 ശതമാനം പിൻവശത്തുള്ള ഇടിയുമാണ്. 19 ശതമാനം അപകടങ്ങൾ കാൽനടക്കാരെ ഇടിച്ചുതെറിപ്പിച്ചതാണ്.

കർമ്മപദ്ധതി തയ്യാറാക്കും

ബി.പി.സി.എൽ, കൊച്ചി കപ്പൽശാല തുടങ്ങിയ ഏജൻസികൾ പദ്ധതിയുമായി സഹകരിക്കും. ഇതിനായി കർമ്മപദ്ധതി തയ്യാറാക്കാൻ 9ന് അപകടരഹിത കൊച്ചി എന്ന വിഷയത്തിൽ പാലാരിവട്ടം ഹോട്ടൽ റിനൈയിൽ ശില്പശാല സംഘടിപ്പിക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സുസ്ഥിര കൊച്ചിക്കായി സുരക്ഷിത പൊതുഗതാഗതസംവിധാനം പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കും ശില്പശാലയുടെ വിഷയം. രാവിലെ 9.30ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയിൽ കൊച്ചിയിലെ റോഡപകടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്യും. വൈകിട്ട് നടക്കുന്ന പാനൽ ചർച്ചയ്ക്ക് ശേഷം കർമ്മപദ്ധതി തയ്യാറാക്കും. റോഡ് സുരക്ഷാരംഗത്തെ വിദഗ്ദ്ധർ ചർച്ചകൾ നയിക്കും. റോഡ് ഉടമസ്ഥത കൈയാളുന്ന ഏജൻസികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും കെ.എം.ആർ.എൽ, റോഡ് സേഫ്റ്റി അതോറിട്ടി, കെ.എം.ടി.എ., കൊച്ചി കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവയുടെയും പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുക്കും. നാറ്റ് പാക് ഡയറക്ടർ സൈമൺ മാത്യു, നാഷണൽ സേഫ്ടി കൗൺസിൽ കേരള ഘടകം സെക്രട്ടറി വി.എം.രമേഷ്, കൊച്ചി കപ്പൽശാല അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൾ മനാഫ്, ബി.പി.സി.എൽ എക്‌സിക്യുട്ടീവ് ഡയറക്ടർ അജിത് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


കരുതൽ ഇവിടങ്ങളിൽ

കുസാറ്റ് ജംഗ്ഷൻ, ഇടപ്പള്ളി സിഗ്‌നൽ ജംഗ്ഷൻ, തോപ്പുംപടി ബി.ഒ.ടി.പാലം, കലൂർ, ചക്കരപ്പറമ്പ് ജംഗ്ഷൻ, കുണ്ടന്നൂർ, പത്തടിപ്പാലം ചരിത്ര മ്യൂസിയം, വൈറ്റില, കളമശേരി ടി.വി.എസ്. ജംഗ്ഷൻ, തൈക്കൂടം പാലം, തോപ്പുംപടി, കമളശേരി പ്രമീയർ, നെട്ടൂർ, തിരുവാങ്കുളം, മാടവന, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്, ഷേണായീസ്, ചേരാനല്ലൂർ, രവിപുരം അറ്റ്‌ലാന്റിസ്, പള്ളിമുക്ക്, ഇടപ്പള്ളി ടോൾ, ദേശാഭിമാനി ജംഗ്ഷൻ, മനയ്ക്കപ്പടി, പാലാരിവട്ടം, ഹൈക്കോടതി, ആലിൻചുവട്, നോർത്ത് റെയിൽവേ ഫ്ളൈ ഓവർ, വടക്കേക്കോട്ട ജംഗ്ഷൻ തൃപ്പൂണിത്തുറ, പള്ളുരുത്തി വെളി ബസ് സ്റ്റോപ്പ്, മാധവഫാർമസി ജംഗ്ഷൻ, പാടിവട്ടം, എറണാകുളം മെഡിക്കൽ സെന്റർ, രവിപുരം, എസ്.എൻ. ജംഗ്ഷൻ, തേവര, കച്ചേരിപ്പടി, വല്ലാർപാടം ബസിലിക്ക ബസ് സ്റ്റോപ്പ്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TRAFFIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.