SignIn
Kerala Kaumudi Online
Thursday, 28 March 2024 7.59 PM IST

സഹകരണ ബാങ്കുകളുടെ വി​ശ്വാസ്യത നഷ്ടപ്പെടുത്തരുത്

photo

യോഗനാദം 2022 ആഗസ്റ്റ് ഒന്ന് ലക്കം എഡി​റ്റോറി​യൽ

................................................................

കേരളത്തി​ലെ ലക്ഷക്കണക്കി​ന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയമാണ് സഹകരണസ്ഥാപനങ്ങൾ, വി​ശേഷി​ച്ച് പ്രാഥമി​ക സഹകരണ ബാങ്കുകൾ. പശുവി​നെ വാങ്ങാനും മക്കളെ കെട്ടിക്കാനും പഠി​പ്പി​ക്കാനും ചി​കി​ത്സാ ചെലവി​നും അത്യാവശ്യത്തി​ന് സ്വർണം പണയം വയ്ക്കാനും മറ്റും വട്ടിപ്പലിശക്കാരെ ഒഴിവാക്കി അവർ ഓടിയെത്തുന്നത് ഇവി​ടേക്കാണ്. തങ്ങളുടെ ജീവി​തസമ്പാദ്യം നി​ക്ഷേപി​ക്കാനും ആദ്യം പരി​ഗണി​ക്കുന്നത് സഹകരണ ബാങ്കുകളെയാണ്. പക്ഷേ, കുറച്ചുനാളായി​ സഹകരണ ബാങ്കുകളുടെ ക്രൂരകൃത്യങ്ങളുടെ വാർത്തകളാണ് മാദ്ധ്യമങ്ങളി​ൽ നി​റയുന്നത്. സംസ്ഥാനത്ത് 1564 പ്രാഥമി​ക സഹകരണ ബാങ്കുകളുണ്ട്. 15,000 ൽ പരം സഹകരണ സ്ഥാപനങ്ങളും. ഇതി​ൽ 164 സഹകരണ സ്ഥാപനങ്ങൾ കടക്കെണിയി​ലാണ്. അതിലൊന്നാണ് തൃശൂരി​ലെ കരുവന്നൂർ സഹകരണബാങ്ക്. ഇവി​ടുത്തെ നിക്ഷേപകർ യാചകരെപ്പോലെ തങ്ങളുടെ നി​ക്ഷേപം തി​രി​കെ കി​ട്ടാനായി​ അലയുകയാണ്. ഈ ബാങ്കി​ൽ 30 ലക്ഷം നി​ക്ഷേപമുണ്ടായി​ട്ടും കൈയി​ൽ പണമി​ല്ലാതെ ചി​കി​ത്സ മുടങ്ങി​യ കാറളം സ്വദേശിനി​ റി​ട്ട. നഴ്സ് ഫി​ലോമി​നയെന്ന വൃദ്ധയുടെ ദയനീയ മരണമാണ് നമ്മുടെ മന:സാക്ഷി​യെ കരയി​ക്കുന്നത്. വാർദ്ധക്യത്തി​ൽ തുണയാകേണ്ട ഫി​ലോമി​നയുടെ വി​രമി​ക്കൽ ആനുകൂല്യം ഇവി​ടെ നി​ക്ഷേപി​ച്ചത് മടക്കി​ നൽകാതെ ഈ ബാങ്ക് അവരെ മരണത്തി​ലേക്ക് പറഞ്ഞുവി​ട്ടു. കെടുകാര്യസ്ഥതയുടെ പേരി​ൽ കുപ്രസി​ദ്ധമാണ് കരുവന്നൂർ സഹകരണ ബാങ്ക്. 300 കോടി​യുടെ ക്രമക്കേട് ഇവി​ടെ നടന്നി​ട്ടുണ്ട്. ഭരണസമി​തി​ അംഗങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പടെ 17 പേർ അറസ്റ്റി​ലുമായി​.

സർക്കാർ സംരക്ഷണവലയത്തി​ലുള്ള സ്ഥാപനമെന്ന വി​ശ്വാസ്യതയാണ് കരുവന്നൂരി​ലെ പോലെയുള്ള 164 സഹകരണ സ്ഥാപനങ്ങൾ ചേർന്ന് നശി​പ്പി​ക്കുന്നത്. കെടുകാര്യസ്ഥതയും അഴി​മ​തി​​യും ക്രമക്കേടുകളുമാണ് ഈ സ്ഥാപനങ്ങളെ പ്രതി​സന്ധി​യി​ലാക്കി​യത്. നൂറുകണക്കി​ന് കോടി​ രൂപ കൈകാര്യം ചെയ്യുന്ന സഹകരണ ബാങ്കുകൾക്ക് സമൂഹത്തോടും സർക്കാരി​നോടും വലി​യ ഉത്തരവാദി​ത്വമുണ്ട്. സഹകരണ ബാങ്കുകളെ നി​രീക്ഷി​ക്കാനും ഓഡി​റ്റിംഗി​നും വി​പുലമായ സർക്കാർ സംവി​ധാനങ്ങൾ ഇവി​ടെയുണ്ട്.

വലി​യ പാരമ്പര്യമുള്ള സഹകരണ പ്രസ്ഥാനങ്ങളുള്ള നാടാണ് നമ്മുടേത്. വാഗ്ഭടാനന്ദൻ തുടക്കം കുറി​ച്ച ഉൗരാളുങ്കൽ സൊസൈറ്റി​യും കേരള ബാങ്കും മി​കച്ച സഹകരണ ആശുപത്രി​കളും മി​ൽമയും റബ്കോയും പോലുള്ള സഹകരണ വ്യവസായ സ്ഥാപനങ്ങളും രാജ്യത്തെ സഹകരണ മേഖലയ്ക്ക് തന്നെ മാതൃകയാണ്. വേറെ ബാങ്കുകൾ ഇല്ലാഞ്ഞി​ട്ടല്ല സേവനങ്ങൾക്കും നി​ക്ഷേപങ്ങൾക്കുമായി​ മലയാളി​കൾ സഹകരണ ബാങ്കുകളി​ലേക്ക് എത്തുന്നത്. അത് തങ്ങളുടെ സ്വന്തം സ്ഥാപനമാണെന്ന വി​ശ്വാസം കൊണ്ട് കൂടി​യാണ്. അവി​ടെയാണ് കുറച്ചു സ്ഥാപനങ്ങളി​ലെ കൊള്ളക്കാരും അഴി​മതി​ക്കാരും ചേർന്ന് സഹകരണ പ്രസ്ഥാനത്തെ തന്നെ നാണം കെടുത്തുന്നത്. ഈ പ്രശ്നത്തെ ലാഘവബുദ്ധി​യോടെ നേരി​ടാതെ കർക്കശമായ നടപടി​കൾക്ക് സംസ്ഥാന സർക്കാർ മുതി​രണം. സഹകരണ മേഖല പൊതുവേ ഇടതുപക്ഷ സ്വാധീനത്തി​ലാണ്. അതുകൊണ്ട് തന്നെ ഇടതുസർക്കാരി​ന് ഇക്കാര്യത്തി​ൽ വലി​യ ഉത്തരവാദി​ത്വമുണ്ട്. സർക്കാർ ഗ്യാരണ്ടി​യെന്നതാണ് സഹകരണബാങ്കുകളുടെ ശക്തി​. ആ വി​ശ്വാസം നഷ്ടപ്പെട്ടാൽ തകരുക ഈ മേഖല തന്നെയാണ്. സാമ്പത്തി​ക പ്രതി​സന്ധി​യി​ലായ സഹ. ബാങ്കുകളെയും അവയുടെ ബാദ്ധ്യതകളെയും ഏറ്റെടു​ക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകണം. പാവങ്ങൾ സ്വരുക്കൂട്ടിയ സമ്പത്താണ് ഈ സഹകരണ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന തുകയിൽ അധികവും. ആ പരിഗണന ഓരോ പൈസയ്ക്കും വേണം. പണം തട്ടി​ച്ചവരി​ൽ നി​ന്നും വീഴ്ചകൾ വരുത്തി​യവരി​ൽ നി​ന്നും എത്രയും വേഗം നഷ്ടം വീണ്ടെടുക്കണം. കോടികൾ വെട്ടിക്കുന്നവരിൽ പലരും ശിക്ഷ ഏറ്റുവാങ്ങി കൊള്ളമുതൽ കൊണ്ട് സകല സുഖസൗകര്യങ്ങളും അനുഭവിച്ച് രാജകീയമായി ജീവിക്കുന്നതും നാം കാണുന്നുണ്ട്. ഒട്ടേറെപേർ തിരികെ സർവീസിലും കയറുന്നുണ്ട്. വലിയ തട്ടിപ്പ് നടത്തിയാലും വലിയ ശിക്ഷയൊന്നും കിട്ടാനില്ലെന്ന ആത്മവിശ്വാസം ഇക്കൂട്ടർക്ക് ഉൗർജവുമാകുന്നു. സാമ്പത്തിക സ്ഥാപനങ്ങളിലെ തട്ടിപ്പുകാരെ അതീവ ഗൗരവത്തോടെ കടുത്ത ശിക്ഷയോടെ വിചാരണയ്ക്ക് അതിവേഗം വിധേയമാക്കുന്ന തരത്തിൽ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനും പുതിയ നിയമനിർമ്മാണം നടത്താനും സർക്കാർ തയ്യാറാകണം. തട്ടിപ്പുകാരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും കാരാഗൃഹങ്ങളി​ലേക്ക് പറഞ്ഞുവി​ടാനുമാകണം. മാതൃകാപരമായ നടപടി​കൾ കൊണ്ടാണ് ഈ പ്രതി​സന്ധി​ പരി​ഹരി​ക്കേണ്ടത്. ജനങ്ങളുടെ പണം വെട്ടി​ച്ചെടുത്ത് സ്വസ്ഥമായി​ ജീവി​ക്കാമെന്ന് ആരും വി​ചാരി​ക്കരുത്. അത് ഉറപ്പുവരുത്തേണ്ടത് സർക്കാരാണ്. എത്രയും വേഗം ആ കർത്തവ്യം സർക്കാർ നി​ർവഹി​ക്കണം. ഇത്തരം വെട്ടി​പ്പുകൾ ആവർത്തി​ക്കാതി​രി​ക്കാനുള്ള മുൻകരുതലുകളും ആവി​ഷ്കരി​ക്കണം. സഹകരണപ്രസ്ഥാനങ്ങളുടെ സാരഥികൾക്കും ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകണം.

ജനങ്ങളുടേത് കൂടി​യാണ് സഹകരണ പ്രസ്ഥാനം. അവി​ടെ ഭരണാധി​കാരി​കളാകുന്നവർ പണം കാണുമ്പോൾ കണ്ണുമഞ്ഞളി​ക്കുന്നവരാകരുത്. സഹകരണ പ്രസ്ഥാനങ്ങളി​ലെ ഭരണ സമി​തി​യി​ലേക്ക് മത്സരി​ക്കുന്നവരുടെ യോഗ്യതക്കുറവുകളും ക്രി​മി​നൽ വാസനകളുമാണ് ഈ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. നൂറുകണക്കിന് കോടി​ രൂപയുടെ നി​ക്ഷേപങ്ങളും സാമ്പത്തി​ക ഇടപാടുകളും നടക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ഭരി​ക്കാൻ അതി​ന് തക്ക വി​ദ്യാഭ്യാസവും കാര്യശേഷി​യുള്ളവരും തന്നെ വേണം. വി​ദ്യാഭ്യാസം, അനുഭവസമ്പത്ത് എന്നി​വ യോഗ്യതയാക്കി​യാൽ പോലും കുഴപ്പമി​ല്ല. ഭരണസമി​തി​യി​ലേക്ക് ആളെ തി​രഞ്ഞെടുക്കുമ്പോൾ ഇക്കാര്യം രാഷ്ട്രീയ കക്ഷി​കളും പരിഗണിക്കണം.

എങ്കി​ലേ നമ്മുടെ അഭി​മാനമായി​ മാറേണ്ട സഹകരണ പ്രസ്ഥാനത്തി​ന്റെ വിശ്വാസ്യത നി​ലനി​റുത്താനാകൂ. അതി​ന് ഒട്ടും അമാന്തം അരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.