നിലമ്പൂർ:സാമൂഹ്യ വിരുദ്ധ പ്രവർത്തനവും മോഷണവും നടത്തിവന്ന യുവാക്കൾ പൊലീസിന്റെ പിടിയിലായി. മമ്പാട് പള്ളിക്കുന്ന് സ്വദേശി കോക്കാടൻ ലാസിം(25), കൂട്ടാളി മമ്പാട് ചെമ്പങ്ങാട് സ്വദേശി പുതുമാളിയേക്കൽ ഖാലിദ് (23) എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ സംഘത്തിൽപ്പെട്ട മറ്റ് യുവാക്കളെക്കുറിച്ചും അവരൊന്നിച്ച് നടത്തിയ മോഷണങ്ങളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എല്ലാവരും കഞ്ചാവിനും മയക്ക്മരുന്നിനും അടിമകളാണ്. അറസ്റ്റിലായ പ്രതികൾ പൊലീസിന് മോഷ്ടിച്ച സ്ഥലവും തൊണ്ടിമുതലുകളും കാണിച്ച് കൊടുത്തു.
തോട്ടഞ്ചേരി അഹമ്മദ് കോയയുടെ ഉതിരക്കുളത്തുള്ള റബർ തോട്ടത്തിലെ റാട്ടപ്പുരയിൽ നിന്നും ഒന്നര ക്വിന്റൽ ഒട്ടുപാലും റബ്ബർ റോളറിന്റെ ഉരുക്ക് ചക്രങ്ങളും മോഷണം പോയിരുന്നു . ഈ കേസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. മയക്കുമരുന്ന് വാങ്ങാനാണ് മോഷണം. 31ന് രാത്രി പുള്ളിപ്പാടം മാടം കോളനിയിലെ കുളത്തിങ്കൽ ബാബു ജോസഫിന്റെ തോട്ടത്തിൽ നിന്നും ഉണക്കാനിട്ട റബ്ബർഷീറ്റുകൾ മോഷ്ടിച്ച സംഘത്തിലെ ഒരു ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞതോടെയാണ് യുവാക്കളെ മമ്പാട്ട് നിന്നും പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |