SignIn
Kerala Kaumudi Online
Thursday, 25 April 2024 5.49 PM IST

മഴയുടെ ശക്തി കുറയുന്നു; സംസ്ഥാനത്ത് റെഡ് അലർട്ട് ഇല്ല, മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

rain-

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞതിനെ തുടർന്ന് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ റെഡ് അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാളെ പന്ത്രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം, ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ടും പെരിങ്ങൽക്കുത്ത് ഡാമിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചില ജില്ലകളിൽ യെലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാദ്ധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN, RAIN FALL DEACREASES, RED ALERT, RAIN IN KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.