തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ളസ് വൺ ക്ളാസുകൾ 25ന് ആരംഭിക്കും. മുഖ്യ ആദ്യ അലോട്ട്മെന്റ് 5ന് തുടങ്ങി 10ന് വൈകിട്ട് 5ന് അവസാനിക്കും. രണ്ടാം അലോട്ട്മെന്റ് 15ന് തുടങ്ങി 17നും, മൂന്നാമത്തെ അലോട്ട്മെന്റ് 22ന് തുടങ്ങി 24 നും അവസാനിക്കും.
4,71,039 വിദ്യാർത്ഥികളാണ് പ്ളസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുന്നത്. അർഹരായ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്നും, ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ ഏഴുവരെ കോഴിക്കോട് നടക്കും. ടി.ടി.ഐ-പി.പി.ടി.ടി.ഐ കലോത്സവം സെപ്തംബർ 3,4,5 തീയതികളിൽ കണ്ണൂരിൽ നടക്കും. ശാസ്ത്രോത്സവം നവംബറിൽ എറണാകുളത്തും, സ്കൂൾ കായിക മേള നവംബറിൽ തിരുവനന്തപുരത്തുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |