SignIn
Kerala Kaumudi Online
Friday, 29 March 2024 9.11 PM IST

ശബരിമലയിൽ ഇന്ന് നിറപുത്തരി പൂജ

ശബരിമല: നിറപുത്തരി പൂജകൾക്കായി ഇന്ന് പുലർച്ചെ 4 ന് ശബരിമല ശ്രീകോവിൽ നട തുറക്കും. 5.40 നും 6നും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങ്. പൂജകൾക്കായി നട തുറന്ന ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ദീപങ്ങൾ തെളിച്ചു. പാലക്കാട് ജില്ലയിലെ കൊല്ലംകോട്, ചെട്ടികുളങ്ങര എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന കതിർകറ്റകളാണ് ഉപയോഗിക്കുന്നത്. ഇല്ലംനിറ വല്ലം നിറ എന്ന സങ്കൽപ്പത്തിൽ ആദ്യം ശ്രീകോവിലിന് മുന്നിൽ പൂജിച്ച നെൽകതിർ കെട്ടും. കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. നെയ്യഭിഷേകവും ഉണ്ടാകും. രാത്രി 10 ന് നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 21ന് രാത്രി അടയ്ക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, നടൻ ജയറാം തുടങ്ങിയവർ ദർശനത്തിനായി എത്തിയിരുന്നു. കണ്ഠരര് മഹേഷ് മോഹനര് ഭക്തർക്ക് വിഭൂതി പ്രസാദം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.