SignIn
Kerala Kaumudi Online
Thursday, 25 April 2024 9.52 PM IST

അട്ടപ്പാടി:എം.പി സമിതി വേണമെന്ന് ബി.ജെ.പി

munde-
അട്ടപ്പാടിയെ സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് ബി.ജെ.പി സംഘം കേന്ദ്രമന്ത്രി അർജുൻ മുണ്ടെയ്ക്ക് കൈമാറുന്നു

കേരള ബി. ജെ. പി സംഘം കേന്ദ്രമന്ത്രി മുണ്ടയെ കണ്ടു

ന്യൂഡൽഹി:അട്ടപ്പാടിയിലെ സ്ഥിതി വിലയിരുത്താൻ എം.പിമാരുടെ സമിതി രൂപീകരിക്കണമെന്ന് കേരള ബി.ജെ.പി സംഘം കേന്ദ്ര ആദിവാസി വകുപ്പ് മന്ത്രി അർജുൻ മുണ്ടെയോട് ആവശ്യപ്പെട്ടു.

കേരളത്തിലെ ആദിവാസികളുടെ പ്രശ്‌നങ്ങളെ പറ്റിയുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് അർജുൻ മുണ്ടെയ്ക്ക് കൈമാറി. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ആദിവാസി മേഖലകളിലെ ആരോഗ്യരംഗം നവീകരിക്കണമെന്നും എംപിമാരുടെ സമിതി സ്ഥിതി വിലയിരുത്തണമെന്നും മന്ത്രിയോട് സംഘം അഭ്യർത്ഥിച്ചു. നവജാത ശിശുമരണം, അരിവാൾ രോഗ വ്യാപനം, മദ്യമാഫിയയുടെ ചൂഷണം തുടങ്ങി ഊരുകളിലെ വിഷയങ്ങൾ മന്ത്രിയെ ധരിപ്പിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ ആദിവാസിക്ഷേമ നയങ്ങൾ, ആദിവാസി ഫണ്ടിന്റെ ദുരുപയോഗം എന്നിവയും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

അട്ടപ്പാടിയടക്കം ഊരുകളിൽ നേരിട്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ചാണ് സംഘം മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

ക്യാപ്ഷൻ: അട്ടപ്പാടിയെ സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് ബി.ജെ.പി സംഘം കേന്ദ്രമന്ത്രി അർജുൻ മുണ്ടെയ്ക്ക് കൈമാറുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ATTAPPADI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.